കൊച്ചിയില്‍ ബസ് പണിമുടക്ക്
കൊച്ചി: എഐടിയുസിയുടെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ബസ് തൊഴിലാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വിഭാഗം ബസ് തൊഴിലാളികള്‍ കൊച്ചി നഗരത്തില്‍ നടത്തുന്ന ദ്വിദിന ബസ് പണിമുടക്ക് ആരംഭിച്ചു.
പൊലീസ് അന്യായമായി പീഡിപ്പിയ്ക്കുന്നുവെന്നാരോപിച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അപകടങ്ങളുണ്ടാകുന്പോള്‍ തൊഴിലാളികളാണ് കുറ്റക്കാര്‍ എന്ന മുന്‍വിധിയോടെ പോലീസ് പെരുമാറുകയും തൊഴിലാളികളെ പീഡിപ്പിയ്ക്കുകയും ചെയ്യുകയാണെന്നാണ് സമരക്കാരുടെ ആരോപണം.
പണിമുടക്കു നേരിടുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം അറിയിച്ചു. അതേ സമയം പണിമുടക്കുമായി സഹകരിയ്ക്കില്ലെന്ന് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications