അഭയ: കോടതിയലക്ഷ്യ കേസില്‍ കേരള കൗമുദി മാപ്പപേക്ഷിച്ചു
കൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ കേരള കൗമുദി ദിനപത്രം നിരുപാധികം മാപ്പപേഭക്ഷിച്ചു.
മുഖപ്രസംഗം വസ്‌തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കേരള കൗമുദി അധികൃതര്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ പ്രത്യേക സവിശേഷതകളും പൊതു ജനതാത്‌പര്യവും പരിഗണിച്ചാണ് അത്തരമൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്നും കേരള കൗമുദി സമര്‍പ്പിച്ച മാപ്പപേക്ഷയിലുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച 'നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം' എന്ന മുഖപ്രസംഗത്തിനെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത്.
കേസ് നടപടികളിലെ ആശങ്ക അന്വേഷണ ഏജന്‍സിയായ സിബിഐ തന്നെ ചീഫ് ജസ്റ്റിനെ അറിയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് കോടതിയെതാഴ്ത്തിക്കെട്ടാനായിരുന്നില്ല. ഇക്കാര്യത്തില്‍ കോടതിയ്‌ക്ക് വേദന ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് കൗമുദി സമര്‍പ്പിച്ച വിശദീകരണത്തിലുണ്ട്.












Click it and Unblock the Notifications