ലാവ്‌ലിന്‍: കോടതി തീരുമാനിക്കട്ടെയെന്ന് വിഎസ്
തിരുവനന്തപുരം: പന്നിയാര്‍, ചെങ്കുളം,പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടില്‍ ലാവലിന്‍ കമ്പനിയടക്കം എല്ലാവരും പ്രതികളാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കോടതിതന്നെ കേസില്‍ രണ്ടിലൊന്നു തീരുമാനിക്കട്ടെയെന്നും വിഎസ് പറഞ്ഞു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ച അവസാനിപ്പിച്ച് കൊണ് ട് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ലാവലിന്‍ കന്പനിയും മറ്റുള്ളവരും പ്രതികളാണ്. രണ്ടു കൂട്ടരും കോടതിയില്‍ വാദിക്കട്ടെ. അതിനിടയ്ക്ക് തോക്കില്‍ കയറി വെടിവയ്‌ക്കേണ്ടെന്ന് പ്രതിപക്ഷത്തെ നോക്കി വിഎസ് പറഞ്ഞു.
ലാവലിന്‍ കരാറില്‍ ധാരണാപത്രം പുതുക്കാതെ മലബാര്‍ കാന്‍സര്‍ സെന്‍ററിനുള്ള ധനസഹായം നഷ്ടപ്പെടുത്തിയത് 2001ല്‍ യുഡിഎഫ് സര്‍ക്കാരായിരുന്നുവെന്ന് ലാവ്‌ലിന്‍ കന്പനി സ്വന്തം വെബ്സൈറ്റിലൂടെ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് കേസില്‍ ലാവലിനും പ്രതിയാണെന്ന് വിഎസ് വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ലാവലിനെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചതോടെ പ്രതിപക്ഷം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.
വിഷയത്തില്‍ എജി ഉപദേശം ലഭിച്ച ശേഷം പ്രോസിക്യൂഷന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിഎസ് വ്യക്തമാക്കി. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം ലാവലിന്‍, ലാവ്‌ലിന്‍ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് വിഎസ് ലാവ്‌ലിന്‍ വിഷയത്തില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറായത്.












Click it and Unblock the Notifications