മാന്ദ്യം നേരിടാന്‍ പാക്കേജ്: കരീം
തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തുമെന്ന് വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. ഇതിനായി ബാങ്കുകളുടെ സഹകരണം ഉറപ്പാക്കും. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ വകുപ്പിനു കീഴിലുള്ള മുപ്പതോളം പൊതുമേഖലാ സ്ഥാപനങ്ങളെ ഈ വര്‍ഷം ലാഭകരമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചീമേനിയില്‍ കെഎസ്‌ഇബി തെര്‍മ്മല്‍ പവര്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2400 മെഗാവാട്ടാണ് ഈ പവര്‍ പ്ലാന്‍റിന്‍റെ ഉത്‌പാദനശേഷി. തിരുവനന്തപുരത്ത് ടെലികോംസിറ്റി സ്ഥാപിക്കാനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഇപ്പോള്‍ പ്രതിസന്ധിയില്ലെന്ന് മാത്രമല്ല സ്ഥാപനം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എളമരം കരീം വ്യക്തമാക്കി.












Click it and Unblock the Notifications