Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിനെ വിട്ടുതരണമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനെ വിട്ടുകിട്ടണമെന്ന് പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പ്രധാന പ്രതിയായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസബിനെ കൈമാറ്റം ചെയ്യണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട് പാകില്‍ പിടിയിലായവര്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതതെന്നും കുറ്റവിചാരണ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കസബിനെ വിട്ടുകിട്ടണമെന്നും പാകിസ്താന്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മൊഹമ്മദ് ഖാസി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താനില്‍ പിടിയിലായ പ്രതികളുടെ വിചാരണയ്ക്ക് സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചരിയ്ക്കുന്നത് ഖാസിയെയാണ്. കസബിന്റെ അസാന്നിധ്യത്തില്‍ വിചാരണ ബുദ്ധിമുട്ടാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഖാസി പറഞ്ഞു.

അതേ സമയം കസബിനെ വിചാരണയ്ക്കായി പാകിസ്താന്‍ ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടനെ ഇന്ത്യ ഇത്തരമൊരു സാധ്യത തള്ളിക്കളഞ്ഞിരുന്നു. കുറ്റകൃത്യം നടന്നത് ഇന്ത്യയിലായതിനാല്‍ കസബിനെ രാജ്യത്തെ നിയമപ്രകാരം മാത്രമേ വിചാരണ ചെയ്യുകയുള്ളൂ എന്നാണ് ഇന്ത്യന്‍ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+