മറുപടി പറയേണ്ടത് കടവൂര്‍: പിണറായി
കോട്ടയം: ലാവലിന്‍ കന്പനിയുടെ വിശദീകരണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.ലാവലിന്റെ വിശദീകരണത്തെക്കുറിച്ച് താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. നവകേരള യാത്രയുടെ ഭാഗമായി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കടവൂരിന് മറുപടി നല്കാന് തനിക്ക് ലാവലിനെ ആശ്രയിക്കേണ്ട കാര്യമില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിക്കാതിരിക്കാനുള്ള പ്രധാന ഉത്തരവാദി കടവൂര്‍ തന്നെയാണ്.
അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി മലബാര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ ധാരണാപത്രം പുതുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എന്തുകൊണ്ട് അത് യാഥാര്‍ത്ഥ്യമായില്ലെന്ന് കടവൂര്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ലാവലിനുമായി നിയമപരമായ ബാധ്യതയുള്ള കരാറില്‍ ഏര്‍പ്പെടാത്തതാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിയ്ക്കാതെ പോയതെന്ന് ഇ. ബാലാനന്ദന് താനുള്ളപ്പോള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഞങ്ങളൊരുമിച്ച് ഒരേ കമ്മിറ്റിയില്‍ ഇരുന്നിട്ടുണ്ട്. ഇങ്ങനെയൊരു അഭിപ്രായം അദ്ദേഹം ഒരിയ്ക്കലും പറഞ്ഞിട്ടില്ല- പിണറായി പറഞ്ഞു.
സംവരണവിഷയത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്എസിന്റെ സംശയം അബദ്ധമാണ്. യുവജനസംഘടനകള്‍ പൊലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ ഇറക്കി കൊണ്ടുപോകുന്നത് ശരിയല്ല.പാര്‍ട്ടി നിലപാടിനെ വിമര്ശിക്കുന്നവരെയല്ല മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിശേഷിപ്പിച്ചത്. പാര്‍ട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഏതാനും മാധ്യമപ്രവര്‍ത്തകരാണ് സിന്‍ഡിക്കേറ്റിനു പിന്നിലുള്ളതെന്നും പിണറായി പറഞ്ഞു
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications