മുഖ്യമന്ത്രിയുടെ പ്രസ്‌താവന ടീകോമിന് അസംതൃപ്‌തി
ദുബൈ: സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണം തുടങ്ങാത്തത് ടീകോം അധികൃതരെ സാമ്പത്തിക മാന്ദ്യം ബാധിച്ചതാണെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്‌താവന ദുബൈ ഇന്റര്‍നെറ്റ് സിറ്റി അധികൃതരില്‍ അതൃപ്‌തി വളര്‍ത്തുന്നു.
സാമ്പത്തിക മാന്ദ്യം മറ്റു രാജ്യങ്ങളെ പോലെ ദുബൈയെയും ബാധിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ യാതൊരു പദ്ധതിയെയും അത് ബാധിയ്‌ക്കില്ലെന്നാണ് ദുബൈ ഗവണ്‍മെന്റിന്റെ നിലപാട്. സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാതക്കളായ ടീകോമും ദുബൈ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണുള്ളത്.
ഇതിനിടെയാണ് സ്‌മാര്‍ട്ട് സിറ്റി അധികൃതരെ മാന്ദ്യം ബാധിച്ചുവെന്ന മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്‌താവിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ടീംകോ അധികൃതരില്‍ അമ്പരപ്പും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ ടീംകോം അധികൃതരോട് പ്രതികരണം തേടിയെങ്കിലും കൂടിയാലോചന നടത്തിയതിന് പ്രതികരിയ്‌ക്കാമെന്നായിരുന്നു അവരുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച അവര്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications