അധ്യാപക പുനര്‍വിന്യാസം നടപ്പാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക പുനര്‍വിന്യാസം നടത്തുമന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിയ്‌ക്കും. അധ്യാപക നിയമനങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു. എന്നാല്‍ എയ്‌ഡഡ് സ്ഥാപനങ്ങളില്‍ ഇതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. തീരദേശ മേഖലയില്‍ പൊതു വിദ്യാഭ്യാസത്തിന് 101 കോടി നല്‌കും.
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഷിഫ്‌റ്റ് സമ്പ്രദായം ഈ വര്‍ഷത്തോടെ അവസാനിപ്പിയ്‌ക്കും. സ്‌കൂളുകളില്‍ ഉച്ചയൂണ് നല്‌കുന്നതിനുള്ള പദ്ധതി ഏറ്റവും ആകര്‍ഷകവും ഫലപ്രദവുമായി നടപ്പാക്കും. ഇതിനായി 10 കോടി രൂപ വിലയിരുത്തുന്നു.
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി 32 കോടി ചെലവഴിയ്‌ക്കുമെന്നും ധനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications