വയനാട്ടിലും ഇടുക്കിയിലും എയര്‍സ്ട്രിപ്പ്
തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും പുതുതായി രണ്ട് എയര്‍സ്‌ട്രിപ്പുകള്(ചെറുവിമാനത്താവളം) സ്ഥാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സംയുക്ത സംരംഭങ്ങളായിട്ടായിരിക്കും ഇവ സ്ഥാപിക്കുക. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഏക ദേശം പൂര്‍ത്തിയായി. 2009ല്‍ത്തന്നെ കരാര്‍ നടപടികളിലേക്ക് നീങ്ങും.












Click it and Unblock the Notifications