അഴിമതി കണ്ടെത്തുന്നവര്‍ക്ക് 25000രൂപ
തിരുവനന്തപുരം: 'അഴിമതിരഹിത വാളയാര്‍' അഭിമാനകരമായ നേട്ടമാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടു.
രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ജീവനക്കാര്‍ താല്‌ക്കാലികമായി ജോലിചെയ്യുന്ന വാളറ ചെക്‌പോസ്റ്റില്‍ മാത്രമാണ് ഒരു ആക്ഷേപം ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരായ ഏറ്റവും പ്രധാനമാര്‍ഗ്ഗം ജനങ്ങളുടെയും
മാധ്യമങ്ങളുടേയും ജാഗ്രതയും അവയുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള രാഷ്‌ട്രീയ ഇച്ഛയുമാണ്.
സര്‍ക്കാര്‍ ശിക്ഷ ഉറപ്പാക്കുന്ന നിലയിലുള്ള വ്യക്തമായ തെളിവുകള്‍ ഏതൊരു ഓഫീസിലും കണ്ടുപിടിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും 25000 രൂപ പ്രോത്സാഹനമായി നല്‍കുന്നതാണ്.
ഇതിലേക്ക് 1 കോടി രൂപ വകയിരുത്തുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയായിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുകയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications