വിഴിഞ്ഞം: ഭൂമി ഏറ്റെടുക്കാന്‍ 25 കോടി
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടയില്‍ തുറമുഖങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുടെ ധ്രുവങ്ങളായി മാറാന്‍ കഴിയുമെന്ന് പറഞ്ഞ ധനമന്ത്രി വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന് 25കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി അറിയിച്ചു.
കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം ട്രാന്‍സ്‌ഷിപ്പ്‌മെന്റ് കെയ്‌നര്‍ ടെര്‍മിനലും, വിഴിഞ്ഞം തുറമുഖവും വികസനത്തിന്‍റെ വലിയ സാധ്യതകള്‍ തുറക്കുന്നു. ഇതുപോലെ മലബാറിന്റെ വികസനത്തില്‍ സുപ്രധാനമായ രണ്ട് തുറമുഖങ്ങളാണ് ബേപ്പൂരും അഴീക്കലും- മന്ത്രി പറഞ്ഞു
ബേപ്പൂര്‍ തുറമുഖത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ തയ്യാറാക്കി 2009ല്‍ത്തന്നെ ടെണ്ടര്‍ വിളിക്കും. ഇതിനു സമാന്തരമായി തുറമുഖത്തിന് ആവശ്യമായ റോഡ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുവേണ്ടി 5 കോടി രൂപ വകയിരുത്തുന്നു.
അഴീക്കല്‍ തുറമുഖം ലക്ഷദ്വീപിലേക്ക് ഏറ്റവും അടുത്ത തുറമുഖമായിരിക്കും. അഴീക്കല്‍ തുറമുഖത്തേക്കുള്ള റോഡ് നിര്‍മ്മിക്കുന്നതിനും മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ക്കുമായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ഈ രണ്ട് തുറമുഖങ്ങളും ബി.ഒ.ടി അടിസ്ഥാനത്തിലാണ് നിര്‍മ്മിക്കുന്നത്. പൊന്നാനി തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ 5 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications