ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്ക് 40 കോടി
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി 40 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി 2009-10 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഭക്ഷ്യസുരക്ഷാ പരിപാടിയായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ക്യാമ്പയിന്‍ പ്രവര്‍ത്തനം. ഇതിനായി ദേശീയ തൊഴിലുറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.
ഇപ്പോള്‍ 400 കോടി രൂപയ്‌ക്കുള്ള തൊഴില്‍ദാന പദ്ധതികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. ഇത് ഇരട്ടിയായി ഉയര്‍ത്താന്‍ കഴിയണം. ഇതിലേക്ക് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍ സമര്‍പ്പിച്ചിട്ടുണ്ട്
50 ദിവസം തൊഴിലുറപ്പുപദ്ധതിയില്‍ ജോലിചെയ്യുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും നല്‍കുന്നതാണ്. അത്തരം കുടുംബങ്ങള്‍ എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടതാണെങ്കിലും അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ നല്‍കും.












Click it and Unblock the Notifications