ഹോം ഗാര്‍ഡ് വിഭാഗത്തിന് 5കോടി
തിരുവനന്തപുരം: തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വര്‍ധിച്ചുവരുന്ന ഭീഷണി നേരിടുന്നതിന് പോലീസ് സംവിധാനത്തെ സുസജ്ജമാക്കേണ്ടതുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ രൂപീകരിക്കുന്നതിന് നടപടി തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഹോം ഗാര്‍ഡുകളുടെ ഒരു വിഭാഗത്തിന് 2009-10ല്‍ രൂപംനല്‍കുന്നതിന് 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിമുക്തഭടന്മാരില്‍ നിന്നായിരിക്കും ഇവരെ തെരഞ്ഞെടുക്കുക.
2009ല്‍ പുതുതായി ന്യൂമാഹി, വിദ്യാനഗര്‍, തലയോലപ്പറമ്പ്, പുത്തൂര്‍, ആലുവ ഈസ്റ്റ് എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. രണ്ട് കമാന്റോ കമ്പനികള്‍ക്ക് രൂപം നല്‍കുന്നതിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ശബരിമലപോലുള്ള ആരാധനായലയങ്ങള്‍, അസംബ്ലി മന്ദിരം, സെക്രട്ടേറിയറ്റ് തുടങ്ങിയവയുടെ സുരക്ഷയ്‌ക്ക് ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ ആധുനിക വല്‍ക്കരിക്കും. എക്‌സൈസ് വകുപ്പ് നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ തുടരുന്നതാണ്.
എറണാകുളം കച്ചേരിപ്പടിയിലുള്ള എക്‌സൈസ് ഓഫീസ് നികുതി വകുപ്പുകള്‍ക്കുള്ള ഒരു പൊതു ബൃഹദ് ഓഫീസ് സമുച്ചയമായി പുതുക്കിപ്പണിയുന്നതിലേക്ക് 5 കോടി രൂപ വകയിരുത്തിയതിനൊപ്പംതന്നെ . കൊട്ടാരക്കര ഓഫീസ് പുതുക്കിപ്പണിയുന്നതിന് 1 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.












Click it and Unblock the Notifications