തുടക്കം തകഴിയുടെ 'കയര്‍' വിശദീകരിച്ചുകൊണ്ട്
തിരുവനന്തപുരം: തകഴിയുടെ 'കയര്‍' എന്ന നോവലില്‍ പ്രതിപാദിയ്ക്കുന്ന സാമ്പത്തിക മാന്ദ്യത്തെ വിശദീകരിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗം തുടങ്ങയത്.
പ്രസംഗത്തില്‍ പറയുന്നു - 1929ല്‍ മാന്ദ്യം ലോകത്തെയാകെ എന്നപോലെ ഇന്ത്യയെയും കേരളത്തെയും ബാധിച്ചു. ഇന്ന് ലോകത്തെ വിഴുങ്ങുന്ന മാന്ദ്യം ഇന്ത്യയെയും കേരളത്തെയും ഗ്രസിക്കുവാന്‍ പോവുകയാണ്.
അന്നത്തെ മാന്ദ്യത്തിന്റെ സ്വഭാവം മനസിലാക്കാന്‍ മഹാനായ മലയാള സാഹിത്യകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ 'കയര്‍' വായിച്ചാല്‍ മതി. കയറില്‍ ഒരു സാമ്പത്തിക ചരിത്രം ഉണ്ട്. 250 വര്‍ഷത്തെ കേരളത്തിന്റെ സാമ്പത്തിക ചരിത്രം.
കുട്ടനാട്ടില്‍ ക്ലീസിപ്പേര് വന്ന് കണ്ടെഴുതി ഭൂമിയായ ഭൂമിക്കൊക്കെ ഉടമസ്ഥരെ ഉണ്ടാക്കി. പതിറ്റാണ്ടുകള്‍
പലതുകഴിഞ്ഞപ്പോള്‍ മങ്കൊമ്പിലെ പട്ടന്മാരില്നിന്ന് കടംവാങ്ങിയായി കൃഷി. വിലയിടിഞ്ഞപ്പോള്‍ കൃഷിക്കാര്‍ കുത്തുപാളയെടുത്തു. 'കയറി'ല്‍ പറയുന്നു, "ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ല. കിഴക്ക് ചെറിയ റബ്ബര്‍തോട്ടങ്ങള്‍ ഇല്ലാതായി. റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റു കൃഷികള്‍ ചെയ്തുതുടങ്ങി. പണത്തിനുവേണ്ടിയല്ല, വയറടയ്ക്കാന്വേണ്ടി. കാച്ചിലും കപ്പയും കിഴങ്ങും നട്ടു. വന്‍കിടക്കാര്‍ തോട്ടങ്ങള്‍ ഉപേക്ഷിച്ച മട്ടാണ്. സായിപ്പന്മാര് പേരിന് പരിപാലനം നടത്തുന്നുണ്ട്. പക്ഷേ മരുന്നടിയും
ഒക്കെ വേണ്ടെന്നുവെച്ചു. മലയായില്‍ പോയവരില്‍ ചിലരെങ്കിലും തിരിച്ചുവന്നു. തിരിച്ചുവരാന്‍ കാരണമെന്താണെന്നു ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു "സ്ലമ്പ്". എന്താണീ "സ്ലമ്പ്?" --
അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിനും എന്താണിതെന്നു മനസിലായില്ല എന്നും തോമസ് ഐസക്ക് പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications