വൈദ്യുതി ഉല്‌പാദനം വര്‍ധിപ്പിക്കല്‍ ലക്ഷ്യം
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ പ്രതിസന്ധി നേരിടാന്‍ ഹ്രസ്വകാല ഇടക്കാല ദീര്‍ഘകാല നടപടികള്‍ ആവശ്യമാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
വൈദ്യുതിയുടെ ഉല്‌പാദനം വര്‍ധിപ്പിക്കലാണ് മുഖ്യലക്ഷ്യം. 2009-10ല്‍ 103.75 മെഗാവാട്ട് പ്രതിഷ്‌ഠാപിതശേഷിയും 17.25കോടി യൂണിറ്റ് വൈദ്യുതിയും കൂട്ടിച്ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതുതായി 9 പദ്ധതികളാണ് ആരംഭിക്കുക. ഇതില്‍ ഏറ്റവും വലുത് ആതിരപ്പള്ളിയാണ്. ഇതിനായി 8 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
വൈദ്യുതി ബോര്‍ഡ് നേരിട്ടും സ്വകാര്യ സംരംഭങ്ങളിലൂടെയും സംയുക്തമായും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ആനക്കാംപൊയില്‍, അച്ചന്‍കോവില്‍, ചിന്നാര്‍, പീച്ചി, പത്താംകയം, കാരാപ്പുഴ തുടങ്ങിയവയാണ് പുതിയ ചെറുകിട പദ്ധതികള്‍. രാമക്കല്‍മേട് വിന്‍ഡ്‌ഫാമിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഒറീസ്സയിലെ കല്‍ക്കരി താപനിലയത്തിന് ഓഹരിവിഹിതമായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്രേഷണ നവീകരണത്തിന് 314.88 കോടിയും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് 333 കോടിയും വിനിയോഗിക്കും.
ഗ്രാമീണ വൈദ്യുതീകരണത്തിന് 30 കോടി രൂപയാണ് വകയിരുത്തിയി ട്ടുള്ളത്. 5 ലക്ഷം സര്‍വീസ് കണക്‌ഷനുകളും പുതുതായി നല്‍കും. 2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കും.
മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സിഎഫ്‌എല്ലുകള്‍ സ്ഥാപിക്കുകയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടി.
ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാര്‍ബണ്‍ ക്രെഡിറ്റ് സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി സിഎഫ്‌എല്ലുകള്‍ ലഭ്യമാക്കുക വൈദ്യുതി ബോര്‍ഡ് ആയിരിക്കും.












Click it and Unblock the Notifications