മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 10 കോടി
തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ വികസനത്തിന് 10 കോടി രൂപയും മരുന്നുകള്‍ വാങ്ങുന്നതിന് 120 കോടി രൂപയും വകയിരുത്തിയതായി 2009-10 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി അറിയിച്ചു.
എല്ലാ താലൂക്ക് ആശുപത്രികളിലും ബ്ലഡ് ബാങ്ക് ആരംഭിക്കും. ജീവന്‍രക്ഷാ ഉപകരണങ്ങളോടുകൂടിയ ആംബുലന്‍സുകളുടെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അടങ്കല്‍ 35 കോടി രൂപയില്‍നിന്ന് 72 കോടി രൂപയായി ഉയര്‍ത്തി. പുതിയ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കു വേണ്ടി 11 കോടി രൂപ വകയിരുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പുതിയ കെട്ടിടത്തിന് 10 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് 7 കോടി രൂപയും നീക്കിവെച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയാക് മെഡിക്കല്‍ സര്‍വകലാശാലയുടെ പുതിയ കെട്ടിടത്തിന് 10 കോടി രൂപയും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ 140 കിടക്കകളുള്ള ആശുപത്രിയായി വികസിപ്പിക്കുന്നതിനുവേണ്ടി കെട്ടിടങ്ങള്‍ക്ക് 10 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
ആയുര്‍വേദത്തിനുള്ള അടങ്കല്‍ 10 കോടി രൂപയായി ഉയര്‍ത്തി. ഹോമിയോപ്പതിക്ക് 12 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications