അണക്കെട്ടുകളിലെ മണല്‍ വില്‌പനക്ക്
തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലും മൂലധന നിക്ഷേപങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസഹായവും കുറയ്‌ക്കില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് വ്യക്‌തമാക്കി. എന്നാല്‍ വിഭവ സമാഹരണത്തിന് പുതിയ നികുതി നിര്‍ദ്ദേശങ്ങളോ നിരക്ക് വര്‍ദ്ധനയോ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 12 മുതല്‍ 15 ആയിരം കോടിയുടെ മണ്ണും ചെളിയും അടിഞ്ഞ് കിടക്കുന്നുണ്ട്. ഇത് നീക്കം ചെയ്യുന്നതോടെ അണക്കെട്ടുകളുടെ സംഭരണശേഷി ഉയരുമെന്നും മണല്‍ വില്‌പനയിലൂടെ സര്‍ക്കാരിന് വരുമാനം ലഭിയ്‌ക്കുകയം ചെയ്യും. പാരിസ്ഥിതിക പഠനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഈ പദ്ധതി തുടങ്ങും
സംസ്ഥാനത്തെ വന്‍കിട്ട തോട്ടമുടമകള്‍ കൈവശം വച്ചിരിയ്‌ക്കുന്ന ഭൂമിയുടെ പാട്ടം വര്‍ദ്ധിപ്പിയ്‌ക്കുമെന്നും ധനമന്ത്രി അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വില്‌ക്കുന്ന ഫോറങ്ങളുടെയും ഫീസുകളും വര്‍ദ്ധിപ്പിയ്‌ക്കും. ഇതിന് പുറമെ വിവിധ ലൈസന്‍സുകള്‍ക്കുള്ള ഫീസും വര്‍ദ്ധിപ്പിയ്‌ക്കും. ഈ നടപടികളിലൂടെ 50 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കുന്നത്.












Click it and Unblock the Notifications