Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റില്‍ ഉറ്റുനോക്കി പ്രവാസികള്‍

തിരുവനന്തപുരം: ആഗോളമാന്ദ്യം നേരിടുന്നതിന്‌ പ്രത്യേക പാക്കേജ്‌ അടക്കമുള്ള ഭാവനാപൂര്‍ണമായ നിര്‍ദ്ദേങ്ങളുമായി ധമന്ത്രി തോമസ് ഐസക് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കുന്നു.

അടിസ്ഥാനസൗകര്യവികസനമേഖലയില്‍ വലിയ നിക്ഷേപം സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയേക്കും. ഗള്‍ഫില്‍ നിന്നും തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിനും മലബാര്‍ മേഖലയുടെ വികസനത്തിനും പ്രത്യേക പാക്കേജ്‌ ഉണ്ടാകുമെന്നും സൂചനകളുണ്ട്‌.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്‌ ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന്‌ ഐസക്‌ നേരത്തേ ഉറപ്പ്‌ നല്‍കിയിട്ടുള്ളതാണ്‌. ഇവരുടെ സാമ്പത്തിക സ്വഭാവം കണാക്കിലെടുത്തുള്ള പ്രതിവിധിയാണ്‌ ധനമന്ത്രി ഉദ്ദേശിയ്‌ക്കുന്നത്‌.

സാമ്പത്തി മേഖലയുടെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ്‌ മേഖലയിലുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങല്‍ മലയാളികളെ ഗുരുതരമായിട്ടാണ്‌ ബാധിക്കുന്നത്‌. ഗള്‍ഫില്‍ ജോലിചെയ്യുന്ന 48 ലക്ഷം ഇന്ത്യക്കാരില്‍ 28 ലക്ഷവും മലയാളികളാണ്‌.

നൂറുകണക്കിന്‌ പ്രവാസികളാണ്‌ ദിനംപ്രതി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിള്‍ നിന്നും തൊഴില്‍രഹിതരായി മടങ്ങുന്നത്‌. ജൂണ്‍ മാസത്തോടെ രണ്ടുലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ പ്രവാസികള്‍ കേരളത്തില്‍ തിരച്ചെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഐസക്‌ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥ തകരാതെ നില്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച പ്രവാസികളെ പുനരധിവസിപ്പിക്കേണ്ടത്‌ ഒരു കണക്കിന്‌ സര്‍ക്കാറിന്റെ ബാധ്യത കൂടിയാണ്‌. കേന്ദ്ര ബജറ്റില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങളുണ്ടാകുമെന്ന്‌ പ്രതീക്ഷപ്പെട്ടിരുന്നെങ്കിലും ഇടക്കാലബജറ്റെന്ന പരിമിതിയുള്ളതിനാല്‍ കേന്ദ്രബജറ്റില്‍ ഒരുപദ്ധതിയും പ്രവാസികള്‍ക്കുവേണ്ടി നിര്‍ദ്ദേശിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+