കോടതി നവീകരണത്തിന് 8.5 കോടി
തിരുവനന്തപുരം: കോടതികളുടെ നവീകരണത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതിപ്രകാരം സംസ്ഥാനവിഹിതമടക്കം 8.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
വൈക്കം, തളിപ്പറമ്പ്, ഒറ്റപ്പാലം, പൊന്‍കുന്നം, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ പുതിയ കോടതി സമുച്ചയങ്ങള്‍ പണിയുന്നതിന് 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
തലശ്ശേരി, വടകര എന്നിവിടങ്ങളില്‍ കുടുംബകോടതി, കരുനാഗപ്പള്ളി സബ്‌കോടതി എന്നിവ അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications