Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ ചിമ്പന്‍സിയാക്കി ആക്ഷേപിച്ചെന്ന്‌

Monkey Cartoon
ന്യൂയോര്‍ക്ക്‌: ആള്‍ക്കുരങ്ങിന്റെ രൂപം വരച്ച കാര്‍ട്ടൂണും അടിക്കുറിപ്പും അമേരിക്കയില്‍ വിവാദമായി. കറുത്തവര്‍ഗക്കാരനായി പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ ആക്ഷേപിക്കുന്നതാണ്‌ കാര്‍ട്ടൂണെന്ന്‌ ആരോപിച്ച്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടി നേതാക്കള്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക്‌ പോസ്‌റ്റിനെതിരെ രംഗത്തുവന്നു.

അമേരിക്കയിലെ സാമ്പത്തിക ഉത്തേജക ബില്ലില്‍ ഒബാമ കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. കഴിഞ്ഞദിവസം കണക്ടിക്കട്ടില്‍ ഒരു ചിമ്പന്‍സിയെ പൊലീസ്‌ ഓഫീസര്‍ വെടിവച്ചുകൊന്നിരുന്നു. ഉടമയുടെ സുഹൃത്തിനയെയും പൊലീസിനെയും ആക്രമിച്ചതിനെത്തുടര്‍ന്നാണ്‌ ആള്‍ക്കുരങ്ങിനെ വെടിവച്ചുകൊന്നത്‌.

ഈ രണ്ടുകാര്യങ്ങളും ബന്ധിപ്പിച്ചുകൊണ്ടാണ്‌ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്‌. ഒരു പൊലീസ്‌ ഓഫീസര്‍ ചിമ്പന്‍സിയെ വെടിവച്ചുകൊന്ന സഹപ്രവര്‍ത്തകനോട്‌ അടുത്ത ഉത്തേജക പാക്കേജില്‍ ഒപ്പിടാന്‍ അവര്‍ക്ക്‌ മറ്റാരെയെങ്കിലും കണ്ടുപിടിക്കേണ്ടിവരും എന്ന്‌ പറയുന്നതാണ്‌ കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ അച്ചടിച്ച പേജിന്റെ മറുവശത്ത്‌ അതേഭാഗത്തായി പ്‌സിഡന്റ്‌ ഒബാമ ഉത്തേജക ബില്ലില്‍ ഒപ്പുവയ്‌ക്കുന്ന ചിത്രവും അച്ചടിച്ചത്‌ വിവാദത്തിന്‌ ആക്കം കൂട്ടി. വംശീയ ആക്രമണങ്ങളുടെ കാലത്ത്‌ ആഫ്രിക്കന്‍ അമേരിക്കക്കാരെ വെള്ളക്കാര്‍ കുരങ്ങന്മാരായി ചിത്രീകരിച്ചതിന്റെ ഓര്‍മ്മ പൗരാവകാശപ്രവര്‍ത്തകരെ രോഷാകുലരാക്കി.

അതേസമയം സീന്‍ ഡൊലേനസ്‌ വരച്ച്‌ ഈ കാര്‍ട്ടൂണ്‍ ഒരു ആനുകാലിക വാര്‍ത്തയുടെ ഹാസ്യാനുകരണം മാത്രമാണെന്നും സമ്പദ്‌ ഘടന പുനരുദ്ധരിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ അത്‌ വിശാലാര്‍ത്ഥത്തില്‍ കളിയാക്കുകമാത്രമേ ചെയ്യുന്നുള്ളുവെന്നും ന്യൂയോര്‌ക്ക്‌ പോസ്‌റ്റ്‌ എഡിറ്റര്‍ ഇന്‍ ചീഫ്‌ കോള്‍ അലന്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+