സ്വര്‍ണവില കുതിക്കുന്നു

ഈയാഴ്ച മാത്രം പവന് 760 രൂപ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച 10880 ആയിരുന്നു പവന് വില.
സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ നിക്ഷേപകരുടെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇതാണ് വില വര്‍ദ്ധവിനുള്ള പ്രധാന കാരണം. ഇതിന് പുറമെ ഡോളറിന്റെ മൂല്യവര്‍ദ്ധനയും ഇന്ത്യയില്‍ സ്വര്‍ണ വില വര്‍ദ്ധിയ്ക്കാന്‍ കാരണമായി.
അമേരിക്കന്‍ ഓഹരിവിപണി ആറുവര്‍ഷത്തെ താഴ്‌ന്ന നിരക്കില്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതോടെ ഇനിയും സാമ്പത്തികമാന്ദ്യം ശക്തമാകുമോ എന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.
നിക്ഷേപകര്‍ ഓഹരിവിപണികളില്‍ നിന്നു കൂട്ടത്തോടെ പിന്‍വലിയുകയാണ്. കരുതല്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലാണ് ഇവരുടെ നോട്ടം. ഫെബ്രുവരി അവസാനിക്കാന്‍ ഇനിയും ഏഴു ദിവസം ശേഷിക്കേ പവന് 1400 രൂപയുടെ വര്‍ധനവാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രൂഡ് ഓയില്‍ വില താഴ്‌ന്നു നില്‍ക്കുന്നതും സ്വര്‍ണത്തിനു വില വര്‍ധിക്കാനുള്ള കാരണമായി പറയപ്പെടുന്നു.












Click it and Unblock the Notifications