Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനും മുഖ്യമന്ത്രിയാകേണ്ടിയാളായിരുന്നു: അബ്ദുള്ളക്കുട്ടി

Abdullakutty
കൊല്ലം: രാഷ്‌‌ട്രീയത്തിലെ പാരവയ്‌പുകാരണം ഒരു മുസ്ലീം കേരള മുഖ്യമന്ത്രിയാകുന്നതിനുള്ള സാധ്യത ഇല്ലാതായതായി എപി അബ്ദുള്ളക്കുട്ടി എംപി.

പിണറായി വിജയനും, എം എ ബേബിയും താനും ഭാവിയില്‍ മുഖ്യമന്ത്രിമാരാകേണ്ടിയിരുന്നവരാണ്‌. എന്നാല്‍ ഇന്നത്തെ സ്ഥിതിയില്‍ ഞാന്‍ മന്ത്രിപോയിട്ട്‌ ഒരു തന്ത്രിപോലും ആകില്ല- അബ്ദുള്ളക്കുട്ടി പറഞ്ഞു.

കൊല്ലത്തെ യൂനുസ്‌ കോളെജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ആന്റ്‌ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച യുവതയും കാഴ്‌ചപ്പാടും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം ജാതിപോലെ മാറിപ്പോയതാണ്‌ കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. രാഷ്ട്രീയ പ്രസ്‌ഥാനങ്ങളിലും തൊട്ടുകൂടായ്‌മയും തീണ്ടിക്കാടായ്‌മയും കടന്നുകൂടി. രാഷ്ട്രീയത്തിലെ തമ്മിലടിമൂലം കേരളത്തിന്റെ വികസനവും ചെറുപ്പക്കാരുടെ ഭാവിയും പ്രശ്‌നത്തിലായി.

സിപിഎമ്മില്‍ വിഭാഗീയത ഇല്ലായിരുന്നെങ്കില്‍ കേരളത്തെ ബംഗാളാക്കി മാറ്റാമായിരുന്നു. ഇടതുപക്ഷത്തിലും മുഖ്യരാഷ്ട്രീയ പാര്‍ട്ടിയിലും നടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒരു പോലെ ശ്രമിക്കണം.

മോഡിയുടെ വര്‍ഗീയതയ്‌ക്ക്‌ മാര്‍ക്കിടില്ല നിക്ഷേപ സൗഹൃദ നിലപാടിനാണ്‌ പിന്തുണ. വിവരസാങ്കേതിക വിദ്യയുമായി ഇന്ത്യയിലെത്തിയ സാം പിത്രോഡയെ സിഐഎ ചാരനെന്ന്‌ വിളിച്ചത്‌ തെറ്റായിപ്പോയി- അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ന്‌ പിത്രോഡയ്‌ക്കെതിരെ എസ്‌എഫ്‌ഐ നട്‌തിയ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌ അബ്ദുള്ളക്കുട്ടിയായിരുന്നു.

വ്യവസായ നിക്ഷേപ അന്തരീക്ഷം കേരളത്തിലില്ലെന്നും രാഷ്ട്രീയഅതിപ്രസരമാണിവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി നിക്ഷേപക സംഗമം നടത്തിയ സംസ്ഥനമാണ്‌ കേരളം. എന്നാല്‍ യുഡിഎഫ്‌ മന്ത്രിസഭയിലെ തമ്മിലടിമൂലം ജിമ്മിലൂടെ ഒരു രൂപപോലും സംസ്ഥാനത്ത്‌ എത്തിയില്ല- അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+