സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
നെന്മാറ: വിത്തനശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വെള്ളറവീട്ടില്‍ പരേതനായ പൊന്നന്റെ മകനും പെയ്ന്റിങ് തൊഴിലാളിയുമായ ശിവകുമാര്‍(39) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ വായനശാല ജങ്ഷനില്‍ നിന്നു വീട്ടിലേക്കു വരുന്നതിനിടെ ഒരു സംഘമാളുകള്‍ ശിവകുമാറിനെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ചു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെത്തുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ശിവകുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നെന്മാറ ഗ്രാമപഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications