സ്‌മാര്‍ട് സിറ്റി: ഭൂമി രജിസ്‌ട്രേഷന് തയ്യാറെന്ന് ശര്‍മ

ടീകോം ആവശ്യപ്പെട്ടാല്‍ പത്തുമിനിട്ടുകൊണ്ട് രജിസ്‌ട്രേഷന്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. രജിസ്‌ട്രേഷന്‍ വൈകുന്നതിന്റെ കാരണം ഇനി വ്യക്തമാക്കേണ്ടത് ടീകോം പ്രതിനിധികളാണ്- അദ്ദേഹം പറഞ്ഞു.
സ്‌മാര്‍ട്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത് ഒരു ചോദ്യത്തിന് ഉത്തരമായിട്ടാണെന്ന് ശര്‍മ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെത്തുടര്‍ന്ന് ടീകോം സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നും കേരളമാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് ഇതിനോട് പ്രതികരിച്ചത്. സ്‌മാര്‍ട്‌സിറ്റി സംബന്ധിച്ച നടപടികളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധയെടുക്കുന്നില്ലെന്നും ടീകോം ആരോപിച്ചിരുന്നു.












Click it and Unblock the Notifications