ലാവലിന്‍: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശര്‍മ
കൊച്ചി: മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിക്കാനുള്ള എംഒയുവില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി എസ് ശര്‍മ. എന്നാല്‍ ആരാണ് ഇത് ചെയ്തതെന്ന് ഫയലുകള്‍ പരിശോധിച്ചശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എംഒയുവില്‍ മാറ്റം ഉണ്ടെന്ന് വ്യക്തമായിരുന്നു. കരട് ഡ്രാഫ്റ്റ് എന്റെ മുന്നില്‍ എത്തിയപ്പോള്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കുറിപ്പ് എഴുതിയത്. ഊര്‍ജ വകുപ്പ് വഴിയാണ് ഫയല്‍ വന്നത്. കരട് ഡ്രാഫ്റ്റില്‍ വെള്ളം ചേര്‍ത്തത് ആരാണെന്ന് പരിശോധിയ്ക്കണം. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാട് തന്നെയാണ് എനിയ്ക്കും- ശര്‍മ പറഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പണം സംഘടിപ്പിക്കുന്നതിന് ലാവലിന്റെ ഭാഗത്തുനിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാകും എന്നായിരുന്നു ഡ്രാഫ്റ്റില്‍ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥരാണ്. ഇതിന് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. ഒരു ഔദ്യോഗിക പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രി
ലാവലിന്‍ ഇടപാടില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിയ്ക്കാനുള്ള കരാറില്‍ വെള്ളം ചേര്‍ത്തതായും തുടര്‍ന്ന് വിസമ്മത കുറിപ്പെഴുതിയതായും മന്ത്രി ശര്‍മ തന്നെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. കേസില്‍ ആരോപണവിധേയനായ പിണറായി വിജയനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായിരുന്ന സഭയിലെ ശര്‍മയുടെ വെളിപ്പെടുത്തല്‍.
ശര്‍മയുടെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് പിണറായി വിജയന് വെള്ളിയാഴ്ച ആലപ്പുഴയില്‍ പ്രതികരിച്ചിരുന്നു. ശര്‍മയുടെ വെളിപ്പെടുത്തതില്‍ അപാകതയൊന്നുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications