ഷൊര്‍ണൂരില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ഷൊര്‍ണൂര്‍: നഗരസഭ ചെയര്‍പേഴ്‌സണെതിരെ ജനകീയ വികസന സമിതി (ജെവിഎസ്)-കോണ്‍ഗ്രസ് സഖ്യം കൊണ്ടും വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
അവിശ്വാസം വിജയിക്കാന്‍ 16 വോട്ട് വേണ്ടിടത്ത് 14 വോട്ട മാത്രമാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് നേടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത് പ്രതിപക്ഷ സംഖ്യത്തിന് വന്‍തിരിച്ചടിയായി.
വിപ്പ് നല്‌കാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടികള്‍ ഉണ്ടാകില്ല. രണ്ടംഗങ്ങള്‍ വിട്ടു നിന്നതോടെ ഇരുപക്ഷത്തിനും 14 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.
വോട്ടെടുപ്പില്‍ ആരെയും പിന്തുണയ്‌ക്കില്ലെന്ന് ബിജെപി ശനിയാഴ്‌ച രാവിലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രമേയം പരാജയപ്പെടുമെന്ന് ഏകദേശം ഉറപ്പായിരുന്നു.
30 അംഗ നഗരസഭയില്‍ കോണ്‍ഗ്രസ്-ജെവിഎസ് സംഖ്യത്തിന് 15ഉം സിപിഎമ്മിന് 14 ഉം സീറ്റാണുള്ളത്. ഒരു സീറ്റുള്ള ബിജെപിയുടെ നിലപാട് ഏറെ നിര്‍ണായകമായിരുന്നു. പരസ്യമായി ആവശ്യപ്പെട്ടാല്‍ മാത്രമേ പിന്തുണയ്‌ക്കൂവെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications