ഷൊര്‍ണൂരില്‍ അവിശ്വാസ പ്രമേയം ശനിയാഴ്‌ച
ഷൊര്‍ണൂര്‍: സിപിഎം വിമതരുടെ രാജിയെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട ഷൊര്‍ണൂര്‍ ചെയര്‍പേഴ്‌സണ്‍ സി.കെ ജയലക്ഷ്‌മിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്‌ച ചര്‍ച്ചയ്‌ക്കെടുക്കും.
എം.ആര്‍ മുരളി നയിക്കുന്ന ജനകീയ വികസന സമിതിയുടെയും കോണ്‍ഗ്രസിന്റെയും 15 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസം കൊണ്ടുവരുന്നത്. അവിശ്വാസം വിജയിക്കുന്നതിന് 16 അംഗങ്ങളുടെ പിന്തുണ വേണമെന്നത് നഗരസഭാ കൗണ്‍സിലിലെ ബിജെപിയുടെ ഏക അംഗത്തിന്റെ നിലപാടിന് നിര്‍ണായകമാക്കിയിട്ടുണ്ട്. നിഷ്‌പക്ഷ നിലപാടാണ് ബിജെപി സ്വീകരിയ്‌ക്കുന്നതെങ്കില്‍ പ്രമേയം പരാജയപ്പെടും.
നിലവിലുള്ള 30 അംഗ കൗണ്‍സിലില്‍ ഭരണപക്ഷമായ സിപിഎമ്മിന് 14ഉം ജനകീയ വികസന സമിതിയ്‌ക്ക് എട്ടും കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളാണുമുള്ളത്. പകുതിയില്‍ കൂടുതല്‍ പേരുടെ പിന്തുണയുണ്ടെങ്കിലെ അവിശ്വാസം വിജയിക്കുകയുള്ളൂ. പരസ്യമായി ആവശ്യപ്പെട്ടാല്‍ മാത്രമേ പിന്തുണ നല്‌കുകയുള്ളുവെന്നാണ് ബിജെപിയുടെ നിലപപാട്.
ഡിസംബര്‍ 16ന് ഒമ്പത് വാര്‍ഡുകളിലേക്ക് നടന്ന നഗരസഭ ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‌വിയാണ് സിപിഎമ്മിന് ഭൂരിപക്ഷം നഷ്ടമാക്കിയത്.












Click it and Unblock the Notifications