അഴിമതിചെയ്തത് ഏത് വന്പനായാലും കുടുങ്ങും: പിണറായി

അഴിമതിയുടെ നേരിയ അംശംപോലും പാര്‍ട്ടി അനുവദിക്കില്ല. എത്ര വമ്പനായാലും നടപടിയുണ്ടാകും- 'നവകേരളമാര്‍ച്ചിന് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തിലാണ് അഴിമതി വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് വിഎസ് നടത്തിയ പ്രസ്താവനകള്‍ക്ക് പിണറായി മറുപടി നല്‍കിയത്.
പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയിലുള്ളവരെല്ലാം പാര്‍ട്ടിക്ക് വിധേയരാണ്. മാര്‍ച്ചിനിടയില്‍ പിണറായി വിജയന് സിന്ദാബാദ് വിളികേള്‍ക്കുന്നുണ്ട്. ഇത് കേട്ട് എല്ലാത്തിനും മുകളിലാണെന്ന് കരുതാറില്ല. അങ്ങിനെ കരുതിയാല്‍ അവിടെ തെറ്റി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ വ്യക്‌തിപരമാണെന്നു ധരിച്ചാല്‍ അബദ്ധത്തില്‍ ചാടുമെന്നും അദ്ദേഹം പറഞ്ഞു. 'പിണറായി വിജയന് സിന്ദാബാദ് എന്നു വിളിക്കുന്നതുകേട്ട് ഞാന്‍ വലിയ ആളാണെന്നു ധരിച്ചാല്‍ തീര്‍ന്നു. ഞങ്ങളാരും അങ്ങനെ അബദ്ധത്തില്‍ ചാടാറില്ല- അദ്ദേഹം പറഞ്ഞു
വി.എസ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ സ്‌ഥാപിക്കുന്നതില്‍ അപാകതയൊന്നുമില്ല. ബോര്‍ഡുകള്‍ നശിപ്പിച്ചതു ശ്രദ്ധയില്‍പെട്ടിട്ടില്ല. വിമതര്‍ ചിലയിടത്തു ജയിച്ചത് പ്രാദേശികപ്രശ്‌നങ്ങള്‍ കൊണ്ടാണ്. അതിനു പൊതുസ്വഭാവമില്ല. വിവാദങ്ങളുണ്ടാക്കുന്നതു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ്. ഞങ്ങള്‍ക്കു യാതൊരു ആശങ്കയുമില്ല'- പിണറായി പറഞ്ഞു.
ലാവ്‌ലിന്‍ ഇടപാടില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു കിട്ടേണ്ട സഹായം നഷ്‌ടപ്പെടുത്തിയത് ആന്റണി സര്‍ക്കാരാണ്. അതിന്റെ ഉത്തരവാദിത്തം കടവൂര്‍ ശിവദാസന്റെ തലയില്‍നിന്ന് ഒഴിയില്ല. ധാരണാപത്രം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വീഴ്‌ചവരുത്തിയതു ശിവദാസനാണ്. അതിനു പിന്നില്‍ എന്തോ രഹസ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എസ്. ശര്‍മ വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ ഫയല്‍ തിരിച്ചയച്ചതില്‍ അസ്വാഭാവികതയില്ല. അതു സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന പാര്‍ട്ടി നിലപാട് വി.എസ്. ആവര്‍ത്തിക്കാത്തത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടില്ലേ എന്ന ചോദ്യത്തിന് ഒരു ആശയക്കുഴപ്പവുമില്ല. ഒരാള്‍ ഒരു നിലപാട് എടുക്കുക മറ്റൊരാള്‍ വേറൊരു നിലപാട് കൈക്കൊള്ളുക എന്നത് സിപിഎമ്മിലില്ല. പോളിറ്റ് ബ്യൂറോയിലെ എല്ലാവരും കൂടി ആലോചിച്ച് എടുത്ത നിലപാടാണ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നത്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടേയുള്ളൂ.
മന്ത്രി ജി. സുധാകരന്‍, ജാഥാംഗങ്ങളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, എം.വി ഗോവിന്ദന്‍, ടി.എന്‍ സീമ, സി.പി.എം. ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്‍ തുടങ്ങിയവര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications