പീഡന സിഡികളുടെ പകര്‍പ്പ് വേണമെന്ന് സന്തോഷ് മാധവന്‍

സിഡികള്‍ തൊണ്ടിമുതലായതിനാല്‍ അതിന്റെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. പ്രശ്‌നത്തില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഉത്തരവ് പറയാനായി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ഹരിപാല്‍ കേസ് മാറ്റിവച്ചു. സിഡികളുടെ കോപ്പികള്‍ തനിക്ക് തരാതെ കോടതി അത് കണ്ട് തെളിവായി സ്വീകരിക്കരുതെന്നും സന്തോഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് സിഡികളില്‍ കൃത്രിമം കാണിച്ചേയ്‌ക്കാമെന്നാണ് ഇയാളുടെ വാദം. കേസ് വിചാരണ തുടങ്ങുന്നതിന് പത്തുദിവസം മുമ്പ് സിഡികളുടെ പകര്‍പ്പ് കിട്ടണമെന്നാണ് സന്തോഷ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ സന്തോഷ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ ഫെബ്രുവരി അവസാനവാരം കോടതി വാദം കേള്‍ക്കും. സന്തോഷ് മാധവന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇയാളുടെ പേരിലുള്ള കേസിന്റെ വിചാരണം മാര്‍ച്ച് 4ന് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും.
പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ പീഡനരംഗങ്ങള്‍ ചിത്രീകരിച്ച സിഡികളാണ് പൊലീസ് തൊണ്ടിമുതലായി കണ്ടെടുത്തത്. ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇവയെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. തഹസില്‍ദാരെ സാക്ഷിയാക്കി കാസറ്റുകളെല്ലാം പൊലീസ് പ്രദര്‍ശിപ്പിച്ചിരുന്നു.
മാര്‍ച്ച് 4ന് രഹസ്യവിചാരണയാണ് കോടതിയില്‍ നടക്കുക. സന്തോഷ് മാധവനും ഒരു വിഭാഗം അഭിഭാഷകര്‍ക്കും മാത്രമേ ഇവിടെ പ്രവേശനമുണ്ടാവുകയുള്ളു.












Click it and Unblock the Notifications