കുഴല്‍പ്പണക്കേസ്: വിജയകുമാറിനെ അറസ്റ്റുചെയ്‌ത് വിട്ടയച്ചു

തൃക്കാക്കര എസി ഓഫീസില്‍ ചോദ്യം ചെയ്യലിനിടയില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിജയകുമാര്‍ വ്യാഴാഴ്‌ചയാണ് ആശുപത്രി വിട്ടത്. വെള്ളിയാവ്‌ച രാവിലെ 11ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സിഐ എന്‍.ആര്‍ ജയരാജ് മുമ്പാകെ വിജയകുമാര്‍ ഹാജരായി.
ഉച്ചയ്‌ക്ക് മൂന്നുമണിവരെ പൊലീസ് ചോദ്യം ചെയ്‌തുതു. തട്ടിപ്പിനെക്കുറിച്ച് നേരത്തേ പറഞ്ഞതുപോലെതന്നെയുള്ള പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് വിജയകുമാര്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ക്കെതിരെയാ തെളിവുകള്‍ നിരത്തി വിജയകുമാറിനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. കേസിലെ മറ്റുരണ്ടുപ്രതികളെ അറസ്റ്റ് ചെയ്യേണ്ടതിനാല്‍ മറ്റ് വിവരങ്ങല്‍ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് അറിയിച്ചു.
തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ വിജയകുമാറിന്റെ പങ്കിനെക്കുറിച്ചുള്ള രേഖകള്‍ പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. അതേസമയം വിജയകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വിജയകുമാറിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications