ഇറ്റലിയില്‍ മാനഭംഗത്തിനെതിരെ പുതിയ നിയമം
റോം: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ബലാല്‍സംഗക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കുന്ന അടിയന്തര നിയമത്തിന് ഇറ്റലിയിലെ സര്‍ക്കാര്‍ രൂപം നല്‍കി.
സില്‍വിയോ ബുരല്‍ലസ്‌കോണിയുടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാറാണ് ഇതുസംബന്ധിച്ച നിയമം കൊണ്ടുവന്നത്. 2008ലെ കണക്കുകള്‍ പ്രകാരം ലൈംഗിക പീഡനങ്ങള്‍ പൊതുവേ കുറവായിരുന്നുവെങ്കിലും അടുത്തിടെ തുടരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഒരു അടിയന്തര നിയമം കൊണ്ടുവന്നതെന്നാണ് സൂചന.
സ്‌ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിനായി നഗരങ്ങളില്‍ സായുധരല്ലാത്ത വളണ്ടിയര്‍മാരെ വിന്യസിക്കുന്നതിനും നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. റേഡിയോയും മൊബൈല്‍ ഫോണുകളും നല്‍കുന്നതിനൊപ്പംതന്നെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ തത്സമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കും.
തലസ്ഥാനത്തെ ഒരു പാര്‍ക്കില്‍ പതിനാലുകാരിയെ പണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഏതാനും ദിവസങ്ങളില്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങളെല്ലാം ദേശീയ തലത്തില്‍ വന്‍ വാര്‍ത്തയും വിവാദവുമായിരുന്നു.
ഈ ദിവസങ്ങള്‍ക്കിടയില്‍ നടന്ന മൂന്ന് മാനഭംഗക്കേസുകളില്‍ രണ്ടെണ്ണത്തിലെ ഇരകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അറുപത് ദിവസത്തനുള്ളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ നിയമത്തിന് അംഗീകാരം നല്‍കേണ്ടതുണ്ട്.












Click it and Unblock the Notifications