മാനഭംഗം: സൗദിയില്‍ 2 പൊലീസുകാരുടെ തലവെട്ടി

സാലന്‍ ബിന്‍ നാസര്‍ അല്‍ കഹ്‌താനി, ഫദ് ബിന്‍ ഹസ്സന്‍ അല്‍ സെബെയ് എന്നിവരെയാണ് തലവെട്ടിക്കൊന്നത്. ഇവര്‍ കാവല്‍നില്‍ക്കുകയായിരുന്നു തലസ്ഥാനത്തെ ഒരു ചെക്‌പോസ്‌റ്റില്‍ എത്തിയ ഒരു പ്രവാസിയെ ആക്രമിച്ച് കൂടെയുണ്ടായിരുന്ന സ്‌ത്രീയെ ഇവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ.
രാത്രി ഏറെ വൈകിയാണ് സംഭവം നടന്നത്. പുരുഷനെ ആക്രമിച്ച് പൊലീസ് കാറിലിട്ട് പൂട്ടിയശേഷമാണത്രേ ഇവര്‍ സ്‌ത്രീയെ പീഡിപ്പിച്ചത്. പുരുഷനും സ്‌ത്രീയും ഏത് രാജ്യക്കാരാണെന്നോ അവരെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പുരുഷനും സ്‌ത്രീയും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ട് പൊലീസുകാരെയും അറസ്റ്റുചെയ്‌തു. 2009 പിറന്നതിന് ശേഷം ഇതേവരെ വിവിധ കുറ്റങ്ങള്‍ക്കായി പതിനൊന്നോളം പേരെയാണ് സൗദയിലില്‍ കഴുത്തറുത്ത് കൊന്നത്. 2007ല്‍ ഇത്തരത്തില്‍ വധിക്കപ്പെട്ടവരുടെ എണ്ണം 102 ആയിരുന്നു.
മാനഭംഗം, കൊലപാതകം, കൊള്ള, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സൗദിയില്‍ തലവെട്ടല്‍ ശിക്ഷ നല്‍കുന്നത്. ഇത്തരം ശിക്ഷകള്‍ സാധാരണയായി പൊതുജനമധ്യത്തില്‍ വച്ചാണ് നടത്താറുള്ളത്.












Click it and Unblock the Notifications