മുംബൈ ആക്രമണം: കുറ്റപത്രം ചൊവ്വാഴ്‌ച സമര്‍പ്പിയ്‌ക്കും

ലക്ഷ്‌കര്‍ ഇ തൊയ്‌ബയുടെ കമാന്‍ഡര്‍ സാക്കിര്‍ റഹ്മാന്‍, സറാര്‍ ഷാ, സംഘടനയുടെ സജീവ പ്രവര്‍ത്തകരായ സയീദ് ഹഫീസ്, സബൗദ്ദീന്‍ അഹമ്മദ്, അബു ഹംസ, കഹാഫ, ജാവേദ് അലി തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ ഉണ്ടെന്നാണ് വിവരം.
പാകിസ്‌താന്‍ സ്വദേശികളായ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിയ്‌ക്കാന്‍ പോലീസ് ആവശ്യപ്പെട്ടേക്കും. കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചാല്‍ ഇവര്‍ക്കെതിരെ രാജ്യാന്തര അന്വേഷണ ഏജന്‍സി ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിയ്‌ക്കുമെന്ന് കരുതുന്നു. ഇങ്ങനെയുണ്ടായാല്‍ ഇവരെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ പാകിസ്‌താന് മേല്‍ സമ്മര്‍ദ്ദം ഉയരും.
വിവിധ അന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടുകളും അടങ്ങുന്ന കുറ്റപത്രം 2,000 ത്തോളം പേജുകള്‍ വരും. 164 പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തിനും ഇടയാക്കിയ ആക്രമണത്തെക്കുറിച്ച് വിശദമായ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉണ്ട്.












Click it and Unblock the Notifications