നടന്‍ ബൈജുവിനെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: വിമാനത്താവളത്തിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ബൈജുവിനെ പോലീസ് ചോദ്യം ചെയ്‌തു.
സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളായ വിദേശി അല്‍ജലാല്‍, മഠത്തില്‍ രഘു എന്നിവരെ മോചിപ്പിയ്‌ക്കാന്‍ ബൈജു വലിയതുറ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്ന നിലയിലാണ് സേവി മനോമാത്യുവും താനും ഇവരെ മോചിപ്പിയ്‌ക്കാന്‍ മുന്‍കൈയ്യെടുത്തതെന്നാണ് ബൈജു മൊഴി നല്‌കിയിരിക്കുന്നത്.
അതേ സമയം അല്‍ജലാലിന് 3.40 ലക്ഷം രൂപ ജാമ്യത്തുക നല്‌കിയ കുറവന്‍കോണം സ്വദേശി നന്ദു ഇത് വരെ മൊഴി നല്‌കിയിട്ടില്ല. ഇയാള്‍ ദുബായിലേക്ക് കടന്നെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications