ബന്നൂര്‍മഠ് കേരള ചീഫ് ജസ്റ്റിസ്; കോശി ബീഹാറിലേക്ക്
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് ആര്‍ ബന്നൂര്‍മഠിനെയും ബീഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജെ.ബി കോശിയെയും രാഷ്ട്രപതി നിശ്ചയിച്ചു. നിയമന ഉത്തരവുകള്‍ രണ്ട് സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ക്ക് ഉടന്‍ ലഭ്യമാകും. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‌ക്കും.
ജെ ബി കോശി ഇപ്പോള്‍ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസും ബന്നൂര്‍മഠ് കര്‍ണാടക ഹൈക്കോടതിയിലെ സീനിയര്‍ ജഡ്‌ജിയുമാണ്.
ഇരുവരുടെയും നിയമനത്തിന് സുപ്രീം കോടതി ഉന്നതതല സമിതി രണ്ട് മാസം മുമ്പ് അനുമതി നല്‌കിയിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് നടപടികള്‍ നീണ്ടു പോകുകയായിരുന്നു.












Click it and Unblock the Notifications