ലാവലിന്‍ : വിഎസ് ഒന്നാം പ്രതിയെന്ന് ബാലകൃഷ്‌ണപിള്ള
പാലക്കാട്: ലാവലിന്‍ കേസില്‍ ഒന്നാം പ്രതി വിഎസ് അച്യുതാനന്ദനാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്‌ണപിള്ള.
അച്യുതാനന്ദന്‍ ഉള്‍പ്പെട്ട സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് ലാവലിന്‍ കമ്പനിയ്‌ക്ക് ടെണ്ടര്‍ നല്‌കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദ്ദേശമാണ് പിണറായി അനുസരിച്ചത്. നിര്‍ദ്ദേശം നല്‌കിയ അച്യുതാനന്ദനാണ് ഒന്നാം പ്രതിയാകേണ്ടത്. പിണറായി വിജയനെ ബലിയാടാക്കുന്നത് നീതിയില്ലെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.
ലാവലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നലക്‌ണമെന്നാശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ രണ്ട് ദിവസത്തിനകം ഗവര്‍ണറെ കാണും.
പ്രോസിക്യൂഷന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്വീകരിയ്‌ക്കണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications