എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകില്ല: ചെന്നിത്തല
ആലുവ: സ്മാര്‍ട്ട് സിറ്റി പദ്ധതി ഇടത് സര്‍ക്കാര്‍ അട്ടിമറിയ്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ടീകോമിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത മുഖ്യമന്ത്രി യുഡിഎഫിന്റെ സ്വപ്ന പദ്ധതി നടപ്പാക്കാതിരിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്നും ആരോപിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. ടീകോമുമായി തര്‍ക്കമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കണം. അതല്ലാതെ വാഗ്വാദം നടത്തുകയോ വിവാദങ്ങളുണ്ടാക്കുകയോ അല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ രീതി കേരള ജനതയോടുള്ള അവഹേളനമാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി നടപ്പാക്കുമെന്ന് ആരും കരുതേണ്ട. പദ്ധതിയെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണ്. മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയെ എതിര്‍ത്തിരുന്ന ആളാണ് വിഎസ്. മുഖ്യമന്ത്രിയായ ശേഷവും പദ്ധതി നടപ്പാകരുതെന്ന സങ്കുചിത മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് സ്മാര്‍ട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിനെ സാമ്പത്തികമാന്ദ്യം ബാധിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് - ചെന്നിത്തല പറഞ്ഞു.
ടീകോം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് ടീകോം അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീര്പ്പുണ്ടാക്കിയെങ്കില് മാത്രമേ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകൂ എന്ന് സ്മാര്‍ട്ട് സിറ്റി സിഇഒ ഡോ. ഫരീദ് അബ്ദുള്‍ റഹ്മാന് വിഎസിന് മറുപടി നല്‍കിയിരുന്നു
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കാവശ്യമായ ഭൂമി വേണമെങ്കില്‍ പത്ത് മിനുട്ടിനുള്ളില്‍ ടീകോം കമ്പനിക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്ന് മന്ത്രി എസ് ശര്‍മ ശനിയാഴ്ച പറഞ്ഞിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications