ശര്‍മയുടെ വെളിപ്പെടുത്തല്‍: പിണറായി പ്രതികരിയ്‌ക്കണമെന്ന് ചെന്നിത്തല
കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുത മന്ത്രി എസ് ശര്‍മയുടെ വെളിപ്പെടുത്തലിന് പിണറായി വിജയനും സിപിഎം ഔദ്യോഗിക നേതൃത്വവും മറുപടി പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാനുള്ള ധാരണാപത്രം പുതുക്കുന്നതില്‍ മുന്‍ വൈദ്യുത മന്ത്രി എസ് ശര്‍മ സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു ചെന്നിത്തല.
ശര്‍മയുടെ വെളിപ്പെടുത്തലുകള്‍ ഒരു വൈദ്യുത മന്ത്രിയുടെ സംശയമായി മാത്രം കാണാന്‍ കഴിയില്ല. അഴിമതിയില്‍ തനിയ്‌ക്ക് പങ്കില്ലെന്ന പ്രഖ്യാപനമാണ് ഇത്.
കേസ് ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം ലാവലിന്‍ കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത് പിണറായിയുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും ചെന്നിത്തല ആരോപിച്ചു. ശര്‍മ വേണ്ട രീതിയില്‍ മറുപടി നല്‌കാത്തതു കൊണ്ട് കടവൂര്‍ ശിവദാസന്റെ തലയില്‍ കുറ്റം കെട്ടിവെയ്‌ക്കാനാണ് പിണറായി ശ്രമിയ്‌ക്കുന്നത്.
കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‌കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications