സന്തോഷ് മാധവന് വീഡിയോ പകര്‍പ്പ് കൊടുക്കേണ്ടതില്ല

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കാസറ്റുകളും സിഡികളും തൊണ്ടി മുതലുകളാണെന്നതിനാല്‍ അവയുടെ പകര്‍പ്പിനായി മാധവന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം സിജെഎം കോടതി ഹര്‍ജി തള്ളിയത്.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളടക്കം നാല് പേരെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സന്തോഷ് മാധവനെതിരെയുള്ളത്. പീഡനദൃശ്യങ്ങളുള്ള കാസറ്റുകള്‍ കോടതി കണ്ടതിന് ശേഷം അവ തെളിവിലേക്ക് സ്വീകരിയ്‌ക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്. കേസിന്റെ സാക്ഷി വിസ്‌താരം മാര്‍ച്ച് നാലിന് തുടങ്ങും.












Click it and Unblock the Notifications