കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ്‌ മാധവന്‌ വീഡിയോ പകര്‍പ്പ്‌ കൊടുക്കേണ്ടതില്ല

  • By Staff
Google Oneindia Malayalam News

Santosh Madhavan
കൊച്ചി: ലൈംഗിക പീഡനക്കേസുകളുമായി ബന്ധപ്പെട്ട്‌‌ പ്രോസിക്യൂഷന്‍ ഹാജരാക്കിയ വീഡിയോ കാസറ്റുകള്‍ തെളിവിലേക്കായി സ്വീകരിയക്കുന്നതിന്‌ മുമ്പ്‌ അവയുടെ പകര്‍പ്പ്‌ നല്‌കണമെന്നാവശ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന കാസറ്റുകളും സിഡികളും തൊണ്ടി മുതലുകളാണെന്നതിനാല്‍ അവയുടെ പകര്‍പ്പിനായി മാധവന്‌ അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടാണ്‌ എറണാകുളം സിജെഎം കോടതി ഹര്‍ജി തള്ളിയത്‌.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന്‌ പെണ്‍കുട്ടികളടക്കം നാല്‌ പേരെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസുകളാണ്‌ സന്തോഷ്‌ മാധവനെതിരെയുള്ളത്‌. പീഡനദൃശ്യങ്ങളുള്ള കാസറ്റുകള്‍ കോടതി കണ്ടതിന്‌ ശേഷം അവ തെളിവിലേക്ക്‌ സ്വീകരിയ്‌ക്കണമെന്നാണ്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌. കേസിന്റെ സാക്ഷി വിസ്‌താരം മാര്‍ച്ച്‌ നാലിന്‌ തുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X