കൂലി തര്‍ക്കം: തൊഴിലാളിയെ ചുട്ടു കൊന്നു
കൊച്ചി: കൂലി സംബന്ധമായ തര്‍ക്കത്തിനൊടുവില്‍ കരാറുകാരന് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിച്ച മുറി പൂട്ടി തീയിട്ടു. പൊള്ളലേറ്റ ഒരാള്‍ മരിച്ചു. മൂന്നു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി സഫി(24) ആണ് മരിച്ചത്.
പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിപ്രകാരം കരാറുടമ തൂത്തുക്കുടി സ്വദേശി തോമസിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കെട്ടിട നിര്‍മാണത്തിന് തമിഴ്നാട്ടില്‍ നിന്നെത്തിയ തൊഴിലാളികളെയാണ് കരാറുകാരനായ തോമസ് അടച്ചിട്ട മുറിയിലിട്ട് പൂട്ടി പെട്രോളൊഴിച്ച് തീയിട്ടതെന്ന് പോലീസ് പറഞ്ഞു. ആന്‍ഡ്രൂസ് (24), വിജയന് (24), സുരേഷ് (24) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇവര്‍ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ എറണാകുളം ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് റോഡിലെ കെട്ടിടത്തിലാണ് സംഭവം നടന്നത്. കരാറുകാരനായ തോമസും നാല് തൊഴിലാളികളും ഇവിടെയുള്ള വാടകക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു താമസം.
കാവേരി ബില്‍ഡ് ടെക് എന്ന കമ്പനിയില്‍ റൂഫ് സീലിങ് ജോലികള്‍ക്കായി എത്തിയതായിരുന്നു നാലു പേരും. തോമസിന്റെ കീഴില്‍ ജോലിയെടുത്ത് തുടങ്ങിയിട്ട് 20 ദിവസമായി.
വെള്ളിയാഴ്ച രാത്രി നാല് പേരും തോമസിനൊപ്പം മുറിയിലിരുന്ന് മദ്യപിയ്ക്കുന്നതിനിടെ തങ്ങള്‍ ജോലി നിര്‍ത്തുകയാണെന്ന കാര്യം പറഞ്ഞു. ഇത് വരെ പണിയെടുത്തതിന്റെ കൂലിയായി 14,000 രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം നല്കാന് തയാറാകാതിരുന്ന തോമസ് തൊഴിലാളികളുമായി വഴക്കിട്ട് പുറത്തു പോയി.
മദ്യലഹരിയില്‍ തിരികെയെത്തിയ തോമസ് തൊഴിലാളികളുമായി വീണ്ടും വഴക്കടിച്ചുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ തോമസിനെ മുറിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു. ഇതില്‍ ക്ഷുഭിതനായ തോമസ് പുറത്തു പോയി പെട്രോള്‍ വാങ്ങിയ ശേഷം മുറിയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ജനലിലൂടെ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. തോമസ് മുറി പുറത്ത് നിന്നും പൂട്ടിയതായും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications