സ്‌മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് ടീകോം

ഇത് സംബന്ധിച്ച് മന്ത്രി എസ് ശര്‍മ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന മുഖവിലയ്‌ക്കെടുക്കുകയാണെന്നും സര്‍ക്കാരിന്റെ നിലപാടില്‍ സന്തോഷമുണ്ടെന്നും ടീകോം സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
2007ല്‍ തയാറാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം പാട്ടക്കരാര്‍ ഒപ്പിടാന്‍ തയാറാണ്. സര്‍ക്കാരിന്റെ വാഗ്‌ദാനം സ്വീകരിച്ച് ടീകോം ഉന്നതതലസംഘം ഉടന്‍ കേരളത്തിലെത്തും. സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിയുമായി ടീംകോം സംഘം ചര്‍ച്ച നടത്തുമെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
ഭൂമിയുടെ പാട്ടക്കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ടീകോമിന്റെ ഭാഗത്തു നിന്നും കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തയാറാണെങ്കില്‍ പത്ത് മിനിറ്റിനകം പദ്ധതിയ്ക്കാവശ്യമായ ഭൂമിയുടെ രജിസ്ട്രേഷന്‍ നടത്താമെന്നാണ് എസ് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.












Click it and Unblock the Notifications