Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റെ വിചാരണ ഇന്ത്യയില്‍ നടക്കട്ടെ: പാക്‌

Try Kasav in India: Pakistan
ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക്‌ പൗരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ വിചാരണ ഇന്ത്യയില്‍ നടത്തിയാല്‍ മതിയെന്ന്‌ പാകിസ്‌താന്‍.

കുറ്റകൃത്യം നടന്നത്‌ ഇന്ത്യയിലാണ്‌ അതിനാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ വിചാരണ നടക്കേണ്ടത്‌. പാക്‌ പ്രതിരോധ മന്ത്രി ചൗധരി അഹമ്മദ്‌ മുക്താര്‍ പറഞ്ഞു.

അതേ സമയം മുംബൈ സംഭവവുമായി ബന്ധപ്പെട്ട് പാകിസ്‌താനില്‍ പിടിയിലായ ആറു പേരുടെ വിചാരണ ഇവിടെ തന്നെ നടക്കുമെന്നും ചൗധരി വ്യക്തമാക്കി. കസബിനെ വിചാരണയ്‌ക്കായി വിട്ടുകിട്ടണമെന്ന്‌ നേരത്തെ പാക്‌ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഓപചാരികമായ ആവശ്യം പാക്‌ അധികൃതര്‍ നടത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+