Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ അക്വേറിയത്തിലെ മീനാണെന്ന്‌ മോഡി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന വേളയില്‍ കോണ്‍ഗ്രസ്‌-ബിജെപി നേതാക്കള്‍ തമ്മിലുള്ള വാക്‌പോര്‌ മുറുകുന്നു. കോണ്‍ഗ്രസിലെ യുവനേതാവ്‌ രാഹുല്‍ ഗാന്ധി അക്വേറിയത്തിലെ മത്സ്യത്തെപ്പോലെയാണെന്ന പ്രസ്‌താവനയുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്‌ ആദ്യം രംഗത്തെത്തിയത്‌.

മോഡി മനുഷ്യനെ തിന്നുന്ന പിരാന മത്സ്യമാണെന്ന മറുപടിയുമായി കോണ്‍ഗ്രസും മൂര്‍ച്ചയേറിയ മറുപടി നല്‍കി. രണ്ടുദിവസത്തെ ഗുജറാത്ത്‌ സന്ദര്‍ശിനത്തിന്‌ രാഹുല്‍ തുടക്കം കുറിച്ച ഞായറാഴ്‌ചയാണ്‌ മോഡി രാഹുലിനെ അക്വേറിയത്തിലെ മത്സ്യത്തോട്‌ ഉപമിച്ചത്‌.

കോണ്‍ഗ്രസിലെ യുവനേതാക്കളെപ്പോലെ ലാളനയും സംരക്ഷണവും അനുഭവിച്ച്‌ വളര്‍ന്നവരല്ല ബിജെപിയിലുള്ളവരെന്നും ഏത്‌ കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ കഴിയുന്ന കടല്‍മത്സ്യങ്ങളെപ്പോലെയാണ്‌ അവരെന്നും ഗോവയില്‍ ബിജെപിയുടെ ഒരു റാലിയലില്‍ പ്രസംഗിക്കവേ മോഡി പറഞ്ഞു.

പണക്കാരുടെ പൂന്തോട്ടത്തിലെ പുഷ്‌പങ്ങളല്ല ബിജെപിയിലെ യുവാക്കളെന്നും സ്വന്തം കഴിവുകൊണ്ട്‌ വനത്തില്‍ വളര്‍ന്നവരാണ്‌ അവരെന്നും മോഡി പറഞ്ഞത്‌ രാഹുലിനെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ്‌.

യുവാക്കള്‍ക്കിടയില്‍ രാഹുലിനുള്ള സ്വീകാര്യത വര്‍ധിച്ചുവരുന്നതിലുള്ള പരിഭ്രാന്തിയാണ്‌ മോഡിയുടെ വാക്കുകളില്‍ തെളിയുന്നതെന്നും അവയ്‌ക്കെല്ലാം മറുപടി പറയുന്നതല്ല ഗാന്ധി കുടുംബത്തിന്റെ രീതിയെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ മനീഷ്‌ തിവാരി പറഞ്ഞു. ഗുജറാത്ത്‌ കലാപത്തിന്‌ സാരഥ്യം വഹിച്ച മോഡി നരഭോജിയായ പിരാന മത്സ്യമാണെന്ന്‌ തിവാരി കളിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+