കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്കാറിന്റെ വെള്ളിവെളിച്ചം വിളക്കുപാറയില്‍

  • By Staff
Google Oneindia Malayalam News

 Tears, cheers and sweets at Pookutty's Kerala home
അഞ്ചല്‍: ശബ്‌ദമിശ്രണത്തിനുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ റസൂല്‍ പൂക്കുട്ടിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. റസൂല്‍ പൂക്കുട്ടി നാടിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

അതേ സമയം റസൂലിന്റെ നേട്ടം അദ്ദേഹത്തിന്റെ ജന്മനാടായ കൊല്ലം അഞ്ചലിലെ വിളക്കുപാറ ഗ്രാമവാസികള്‍ ആഘോഷിയ്ക്കുകയാണ്. ഓസ്കാര്‍ വേദിയില്‍ റസൂലിന്റെ പേര് മുഴങ്ങിയപ്പോള്‍ പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണ് അഞ്ചല്‍ നിവാസികള്‍ തങ്ങളുടെ പൊന്നോമന പുത്രന്റെ നേട്ടം ആഘോഷമാക്കിയത്.

ഇത് വെറുമൊരു പുരസ്കാരം മാത്രമല്ല, ചരിത്രമാണ് എനിയ്ക്ക് കൈമാറിയത്. ഈ വാക്കുകള്‍ പറഞ്ഞു കൊണ്ടാണ് റസൂല്‍ ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങിയത്, തന്റെ നേട്ടം രാജ്യത്തിന് സമര്‍പ്പിയ്ക്കുകയാണെന്നും ലോസ് ആഞ്ചല്‍സിലെ കൊഡാക് തിയറ്ററില്‍ നടന്ന ചടങ്ങില്‍ റസൂല്‍ പറഞ്ഞു.

പൂക്കുട്ടിയുടെ ഓസ്കാര്‍ പുരസ്ക്കാര ലബ്ധിയെക്കുറിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടും ഇതെ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും പങ്കുവെച്ചത്.

തങ്ങളുടെ ഗ്രാമത്തിന് ലോകത്തിന്റെ അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് വിളക്കുപാറയിലെ വീട്ടിലിരുന്ന റസൂലിന്റെ സഹോദരന്‍ ബൈജു പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ പിന്നണിയില്‍ മികവ് തെളിയിച്ച പൂക്കുട്ടി പക്ഷേ ഒരു മലയാള ചിത്രത്തിന് വേണ്ടി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X