കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാധികാരികള്‍ക്കെതിരെ കന്യാസ്‌ത്രീകളുടെ വെബ്‌സൈറ്റ്‌

  • By Staff
Google Oneindia Malayalam News

വൈപ്പിന്‍: കന്യാസ്‌ത്രീകള്‍ ആരംഭിച്ച വെബ്‌സൈറ്റില്‍ സഭാധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സ്ഥലംമാറ്റ ഉത്തരവ്‌ ലംഘിച്ച്‌ ഞാറക്കല്‍ കാര്‍മലീത്ത മഠത്തില്‍ തുടരുന്ന കന്യാസ്‌ത്രീകളാണ്‌ വെബ്‌സൈറ്റ്‌ ആരംഭിച്ചിരിക്കുന്നത്‌.

നൂറുശതമാനം ഞങ്ങളുടെ സ്വന്തമായ ഈ കോണ്‍വെന്റിനേയും സ്‌കൂളിനേയും മറ്റൊരു ശക്തിയ്‌ക്ക്‌ കൈമാറണമെന്ന ലക്ഷ്യത്തോടെ സന്ധിസംഭാഷണത്തിന്‌ വരുന്നവരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ഞങ്ങള്‍ തയ്യാറല്ല. സിഎംസി വിമല പ്രൊവിന്‍സിന്റെ കൗണ്‍സിലര്‍ സിസ്റ്റര്‍ ലീനാ പോള്‍, ഞാറയ്‌ക്കല്‍ മഠത്തിലെ കന്യാസ്‌ത്രീകള്‍ എന്നിവരുടെ പ്രസ്‌താവനയില്‍ ഇങ്ങനെ പറയുന്നു.

എന്ത്‌ ത്യാഗം സഹിച്ചും ഈ സത്യം നേടണമെന്ന്‌ പ്രതിജ്ഞാബദ്ധരായി നീങ്ങുന്ന തങ്ങള്‍ക്ക്‌ സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥനയുണ്ട്‌. ഏത്‌ നീചമാര്‍ഗത്തിലൂടെയും അജണ്ട നടപ്പാക്കാന്‍ കഴിവുള്ള ഫാദര്‍ പോള്‍ കരിയാറ്റഇയെ ഞാറയ്‌ക്കല്‍ പള്ളി വികാരിയായി പിതാക്കന്മാര്‍ നിയമിക്കുകയായിരുന്നു.

ഞാറയ്‌ക്കല്‍ ഇടവകയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ പിതാക്കന്മാരാണ്‌. സിഎംസി സഭയുടെ ആസ്ഥാന ഭവനങ്ങളിലേയ്‌ക്ക്‌ യുവജനങ്ങളെം വണ്ടികളില്‍ പറഞ്ഞുവിട്ട്‌ ഭീഷണിപ്പെടുത്തുകയും കന്യാസ്‌ത്രീകള്‍ക്കും മഠത്തിനും എതിരായ ബാനറുകളും കമന്റുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കാന്‍ അതിമെത്രാസന മന്ദിരവും പറമ്പും വിട്ടുകൊടുക്കുകയും ചെയ്‌തത്‌ പിതാക്കന്മാരാണ്‌- പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തുന്നു.

അനുരഞ്‌ജന സമിതിയില്‍ കന്യാസ്‌ത്രീകളുടെ പക്ഷത്തുനിന്ന്‌ അംഗമായിരുന്ന ഫാദര്‍ അഗസ്റ്റിന്‍ വാലുമ്മലും വിമര്‍ശനവിധേയനായിട്ടുണ്ട്‌. മദര്‍ ജനറല്‍ സിസ്റ്റര്‍ എഡ്വേര്‍ഡിന്റെ ഞാറയ്‌ക്കലുള്ള വ്യക്തിബന്ധങ്ങളാണ്‌ അന്യായമായ തീരുമാനങ്ങളിലേയ്‌ക്ക്‌ അവരെ കൊണ്ടെത്തിക്കുന്നതെന്നും പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌.

മര്‍ദ്ദനമേറ്റ്‌ ചികിത്സയില്‍ക്കഴിയുന്ന സിസ്റ്ററെ വേഗം ഡിസ്‌ചാര്‍ജ്‌ ചെയ്യിക്കാനും പൊലീസിനെ സ്വാധീനിച്ച്‌ കേസ്‌ ഇല്ലാതാക്കാനും അന്വേഷിക്കാന്‍വന്ന വനിതാകമ്മീഷന്‍ അംഗത്തെ മാധ്യമങ്ങളെ സ്വാധീനിച്ച്‌ വിമര്‍ശിച്ച്‌ നിഷ്‌ക്രിയയാക്കിയും പിതാക്കന്മാരാണെന്നും പ്രസ്‌താവനയില്‍ ആരോപണമുണ്ട്‌.

വിമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ ഒരു തീരുമാനം എടുത്തിട്ടില്ല. സിസ്റ്റര്‍ ലീന പോളിനെ കൂടാതെ സിസ്റ്റര്‍ സോഫി ഐസക്ക്‌, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ തീരുമാനത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നു. എന്നിട്ട്‌ ഞാറക്കല്‍ മഠത്തിലെ സുപ്പീരിയറും സിസ്റ്റര്‍മാരും അനുസരണവ്രതം ലംഘിക്കുന്നു എന്ന്‌ പറഞ്ഞുപരത്തുകയാണ്‌ പ്രൊവിന്‍ഷ്യാളമ്മയും അസിസ്റ്റന്റ്‌ പ്രൊവിന്‍ഷ്യലും.

പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വിന്‍സന്റ്‌ മേരി, ഞാറക്കല്‍ മഠത്തിലെ 85 വയസ്സുള്ള സിസ്റ്റര്‍ ജോസഫിന ഉള്‍പ്പെടെ ഒമ്പത്‌ അന്തേവാസികള്‍ക്കെതിരെ കൊച്ചി മുന്‍സിഫ്‌ കോടതി, കൊച്ചി സബ്‌കോടതി, എറണാകുളം മുന്‍സിഫ്‌ കോടതി, എറണാകുളം സബ്‌കോടതി എന്നിവിടങ്ങളില്‍ കേസ്‌ നല്‍കി.ഞാറക്കല്‍ മഠത്തിലെ കന്യാസ്‌ത്രീകളുടെ ന്യായമായ അവകാശങ്ങളില്‍ മറ്റാരും കൈകടത്തരുതെന്ന വര്‍ക്കി വിതയത്തില്‍ പിതാവിന്റെ നിര്‍ദേശം വേണ്ടപ്പെട്ടവര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പ്രസ്‌താവനയില്‍ പരാമര്‍ശിക്കുന്ന.

മഠവും സ്‌കൂളും ഏത്‌ ഉദ്ദേശ്യത്തോടുകൂടി ഇതിന്റെ ആദിമ സ്ഥാപകാംഗങ്ങള്‍ ആരംഭിച്ചുവോ അതേ ലക്ഷ്യത്തോടുകൂടി ഇവിടെ പ്രവര്‍ത്തിച്ചുപോകുവാന്‍ തക്കവിധം ഇതിനെ ഒരു ട്രസ്റ്റാക്കി മാറ്റുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തതാണ്‌ തങ്ങള്‍ ചെയ്‌ത തെറ്റെന്നും പ്രസ്‌താവനയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X