വെള്ളം ചേര്‍ക്കല്‍ എന്റെ കാലത്തല്ല: പിണറായി
കൊല്ലം: മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ലാവലിനെ ഒഴിവാക്കി സംസ്ഥാന താല്‍പര്യം ബലികഴിച്ചത് കടവൂര്‍ ശിവദാസനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
നവകേരളമാര്‍ച്ചിന്റെ ഭാഗമായി കൊല്ലം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ എസ് ശര്‍മയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
1996-ല്‍ ഊര്‍ജ മന്ത്രിയായ താന്‍ 98-ല്‍ ആ പദവിയില്‍ നിന്നും മാറി. താന്‍ മാറുന്പോള്‍ ആശുപത്രി സഹായം പ്രതിപാദിച്ചുകൊണ്ടുള്ള എംഒയു ആണ് ഉണ്ടാക്കിയത്. ആ എംഒയു വ്യവസ്ഥകളെപ്പറ്റി വലിയ തര്‍ക്കം ആര്‍ക്കുമില്ല. പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടി നിയമസഭയിലും ഇത് പറഞ്ഞതാണ്.
താന്‍ മന്ത്രിസ്ഥാനം വിടുന്പോള്‍ പന്നിയാര്‍-ചെങ്കുളം-പള്ളിവാസല്‍ പണികള്‍ ആരംഭിച്ചിരുന്നില്ല. എംഒയു പിന്നീടാണ് കരാറാക്കാന്‍ നീക്കം തുടങ്ങിയത്. ആ സമയത്താണ് എംഒയുവിലെ വ്യവസ്ഥകള്‍ക്കു ലഘൂകരണം വന്നുവെന്ന് മന്ത്രി എസ് ശര്‍മ നിലപാടെടുത്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു ഇത്.
പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരാണ് എംഒയുവിലെ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അത് അന്തിമ കരാര്‍ ആക്കേണ്ടിയിരുന്നത്. ഇതാണ് കടവൂര്‍ ശിവദാസന്‍ ചെയ്യാതിരുന്നതെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications