15കാരായ കമിതാക്കള്‍ക്ക് ഇരട്ടക്കുട്ടികള്‍

ഇരട്ടകളുടെ അച്ഛന്‍ അമ്മയുടെ സഹപാഠിയായ പതിനഞ്ചുകാരന്‍ ഡാനിയല്‍ സാര്‍ജന്റ് ആണത്രേ. ഇരട്ടകളെ പ്രസവിച്ച സാമന്ത ഹംഫ്രീസ് ആണ് കുട്ടികളുടെ അച്ചന്‍ സാജന്റ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
വിക്ടോറിയയിലെ സൗത്ത് പോര്‍ട്ടിലെ മിയോള്‍സ് കോപ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സാമന്തയും സാര്‍ജന്റും. കുട്ടികളുടെ പിതാവ് താനാണെന്ന സാമന്തയുടെ വെളിപ്പെടുത്തല്‍ സാന്‍ജന്റ് അംഗീകരിച്ചിട്ടുണ്ട്. കുട്ടികളെ ശ്രദ്ധയോടെ വളര്‍ത്തുമെന്ന് ഇവര്‍ തീരുമാനവും എടുത്തുകഴിഞ്ഞിട്ടുണ്ടത്രേ.
ഏറ്റവും നല്ല അച്ഛനാകാനാണ് തന്റെ ശ്രമം എന്നാണത്രേ സാര്‍ജന്റ് സംഭവം അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കുട്ടികളെ നോക്കുന്നതിനൊപ്പം പഠനം തുടരുകയും വേണമെന്നാണ് പതിനഞ്ചുകാരായ അച്ഛനും അമ്മയും പറയുന്നത്. ലിയാം, റയാല്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണത്രേ ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സാമന്ത ഗര്‍ഭിണിയായത്. സ്‌കാനിങ് നടത്തിയപ്പോള്‍ സാമന്തയുടെ വയറ്റിലുള്ളത് രണ്ട് പെണ്‍കുട്ടികളാണെന്നാണത്രേ റിപ്പോര്‍ട്ട്. കിട്ടിയത് എന്നാല്‍ പ്രസവിച്ചപ്പോഴാകട്ടെ ആണ്‍കുട്ടികളും.
മാസം തികയാതെയാണ് സാമന്ത പ്രസവിച്ചിരിക്കുന്നത്. അതുകൊണ്ട് കുഞ്ഞുങ്ങളെ ആശുപത്രിയിലെ പ്രത്യേക പരിചരവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications