11കാരന് പിതാവിന്റെ ഗര്‍ഭിണിയായ കാമുകിയെ കൊന്നു

കഴിഞ്ഞ ക്രിസ്മസിന് സമ്മാനമായിക്കിട്ടിയ ചെറു തോക്കുകൊണ്ടാണ് പതിനൊന്നുകാരനായ ജോര്‍ദാന്‍ ബ്രൗണ്‍ അച്ഛന്റെ കാമുകിയായ ഇരുപത്തിയാറുകാരി കെന്സീ മരിയേ ഹൈകിനെ വെടിവച്ചുകൊന്നത്. ഫാം ഹൗസിലെ കിടപ്പുമുറിയില്‍ ഇവര്‍ ഉറക്കിക്കിടക്കുമ്പോഴാണ് ബ്രൗണ്‍ കൊല നടത്തിയത്.
കെന്‍സിയുടെ തലയ്ക്ക് വെടിവച്ചശേഷം ബ്രൗണ്‍ പതിവുപോലെ സ്കൂളിലേയ്ക്ക് പോവുകയായിരുന്നുവത്രേ. സ്കൂളിലേയ്ക്ക് പോകുമ്പോള്‍ ഫാം ഹൗസിനടുത്ത് താന്‍ കറുത്ത നിറത്തിലുള്ള ഒരു ട്രക്ക് കിടക്കുന്നത് കണ്ടിരുന്നുവെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ബുദ്ധിയും ബ്രൗണ്‍ കാണിച്ചുവെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട കെന്സീ എട്ടു മാസം ഗര്‍ഭിണിയായിരുന്നുവത്രേ. ഓക്സിജന്‍ കിട്ടാതെ ഗര്‍ഭസ്ഥശിശുവും മരിച്ചു. കെന്‍സിയും ബ്രൗണും നല്ലബന്ധത്തിലായിരുന്നില്ലെന്നും ഇവര്‍ ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്നും ബ്രൗണിന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ ബ്രൗണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുപയോഗിച്ച തോക്ക് ബ്രൗണിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ബ്രൗണിന്റെ പ്രവൃത്തി തന്നില്‍ നടുക്കമാണുണ്ടാക്കിയതെന്ന് പിതാവ് ക്രിസ് ബ്രൗണ്‍ പറഞ്ഞു. അദ്ദേഹമാണ് ബ്രൗണിന് കളിക്കാനായി ക്രിസ്മസിന് ഒരു കൊച്ചു തോക്ക് വാങ്ങിക്കൊടുത്തത്.
അമേരിക്കയില്‍ നാലു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കൊച്ചു കുട്ടി കൊലക്കേസ് പ്രതിയാകുന്നത്. 2008 നവംബറില്‍ അരിസോണയില്‍ ഒരു എട്ടുവയസ്സുകാരന് അച്ഛനെയും അമ്മയെയും വെടിവച്ചുകൊന്നിരുന്നു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications