റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാര്‍ പുരസ്കാരം

മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങിയ റസൂല്‍ പൂക്കുട്ടിയെന്ന മലയാളി ഓസ്കാര്് ചരിത്രത്തില്‍ കേരളത്തിന്റെ പേര് എഴുതിച്ചേര്‍ത്തു.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ ശബ്ദ മിശ്രണത്തിനാണ് റസൂല്‍ പൂക്കുട്ടിയെന്ന മലയാളിയ്ക്ക് ഓസ്കാര്‍ പുരസ്കാരം ലഭിച്ചത്. അതുകൊണ്ടുതന്നെ എണ്പത്തിയൊന്നാമാത് ഓസ്കാര്‍ പുരസ്കാരച്ചടങ്ങ് ഇന്ത്യയ്ക്ക് അതിലുപരി കേരളത്തിന് മറക്കാന്കഴിയാത്തതായി മാറി.
പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നാണ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് റസൂല്‍ പറഞ്ഞത്. അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ സന്തോഷം അടക്കാന്‍ കഴിയാഞ്ഞ റസൂലിന് വേദിയില്‍ വാക്കുകള്‍ കിട്ടിയില്ല. വേദിയോട് സോറി എന്നുപറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുശേഷമാണ് റസൂല്‍ വീണ്ടും സംസാരിച്ചത്.
ബാനു അത്തയ്യ, സത്യജിത്ത് റേ എന്നിവര്‍ക്ക് ശേഷം ഓസ്കാര്‍ നേടിയ ഇന്ത്യക്കാരന് എന്ന വിശേഷണവും റസൂല്‍ പൂക്കൂട്ടിയ്ക്ക് സ്വന്തം. സ്ലം ഡോഗ് മില്യനയര്‍ ഇതിനകം തന്നെ അഞ്ച് ഓസ്കാര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ഇന്ത്യക്കാരനായ എ.ആര് റഹ്മാനാണ്.
മില്യനയറിന്റെ തരിക്കഥാകൃത്ത് സൈമണ്‍ ബോഫോയ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയപ്പോള്‍ ആന്റണി ഡോഡ് മാന്റ്ലേ ഛായാഗ്രാഹകനുള്ള അവാര്‍ഡ് സ്വന്തമാക്കി.
കൊല്ലം അഞ്ചല്‍ വിളക്കുപാറ സ്വദേശിയാണ് മുപ്പത്തിയഞ്ചുകാരനായ റസൂല്‍ പൂക്കുട്ടി. പത്തുവര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ റസൂല്‍ എ ആര് റഹ്മാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇദ്ദേഹം പഠിച്ചത്. വിവാഹിതനായ റസൂലിന് രണ്ട് കുട്ടികളുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications